ഹോളിവുഡ് നടന്‍ റ്യാന്‍ ഓ നീല്‍ അന്തരിച്ചു; വിടവാങ്ങിയത് 70കളിലെ തിളങ്ങുന്ന താരം

ന്യൂയോര്‍ക്: ഹോളിവുഡ് നടന്‍ റ്യാന്‍ ഓ നീല്‍ (82) അന്തരിച്ചു. ലവ് സ്റ്റോറി, പേപ്പര്‍ മൂണ്‍, ടഫ് ഗയ്‌സ് ഡോണ്ട് ഡാന്‍സ്, ബാരി ലിന്‍ഡന്‍ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. 70കളിലെ തിളങ്ങുന്ന താരമായിരുന്നു റ്യാന്‍ ഓ നീല്‍. അമച്വര്‍ ബോക്‌സിങ് താരം എന്ന നിലയിലും ശ്രദ്ധേയനായിരുന്ന അദ്ദേഹം.

ലെവ് സ്റ്റോറിയിലെ പ്രകടനത്തിന് മികച്ച വിദേശ നടനുള്ള ഡേവിസ് ഡി ഡെണറ്റെല്ലോ പുരസ്‌കാരം ലഭിക്കുകയും ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. എക്കാലത്തെയും മികച്ച പത്ത് റൊമാന്റിക് ചിത്രങ്ങളില്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ‘ലവ് സ്റ്റോറി’യെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 വരെ അഭിനയരംഗത്ത് സജീവമായിരുന്നു.

Top