ഇന്ത്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗിയര്‍

Richard Gere

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ബുദ്ധമത പ്രചാരണത്തിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ റിച്ചാര്‍ഡ് ഗിയര്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ 2.0 ക്യാമ്പയിന്‍ അംബാസിഡര്‍ ആയേക്കുമെന്ന് വിവരം.

ഹോളിവുഡ് താരമായ റിച്ചാര്‍ഡിനൊപ്പം താര നിരയിലെ ജൂലിയ റോബര്‍ട്‌സും എത്തുമെന്നാണ് വിവരം. അതേസമയം വിനോദസഞ്ചാര പ്രചാരണത്തിന്റെ ആഭ്യന്തര ക്യാമ്പയിന് ബോളിവുഡ് താരങ്ങളെ സമീപിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് വ്യക്തമാക്കി.

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയുടെ അടുത്ത സുഹൃത്തു കൂടിയാണ് ഗിയര്‍. വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന ആത്മീയസമ്മേളനങ്ങളില്‍ ഗിയര്‍ പങ്കെടുക്കാറുണ്ട് എന്നാണ് വിവരം. അതിനാല്‍ ഇന്ത്യയിലെ ബുദ്ധമതകേന്ദ്രങ്ങളുടെ പ്രചാരണത്തിന് അദ്ദേഹത്തെ നിയോഗിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

90.01 ലക്ഷം വിദേശ സഞ്ചാരികളാണ് 2017ല്‍ ഇന്ത്യ സന്ദര്‍ശിച്ചത്. 2016 നെക്കാള്‍ 15.6% വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ‘ജൂലിയാ റോബര്‍ട്ട്‌സോ ആഞ്ചലീന ജോളിയോ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ പ്രചാരകരാകാതിരിക്കാന്‍ തക്കതായ കാരണങ്ങളൊന്നും ഇല്ലെന്ന് കേന്ദ്ര വിനോദസഞ്ചാര വകുപ്പു മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു.

Top