ബാബു ആന്റണി- ഒമര്‍ ലുലു ടീം ചിത്രത്തില്‍ ഹോളിവുഡ് താരവും

omar lulu

ബാബു ആന്റണിയും ഒമര്‍ ലുലുവും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രമാണ് പവര്‍സ്റ്റാര്‍. ചിത്രത്തില്‍ ഹോളിവുഡ് താരങ്ങള്‍ അണിനിരക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ലൂയിസ് മാന്‍ഡിലോര്‍ എന്ന ഹോളിവുഡ് താരമാണ് പവര്‍സ്റ്റാറില്‍ അഭിനയിക്കുന്നുവെന്നാണ് വിവരം.

നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ലൂയിസ് അഞ്ച് ചിത്രങ്ങളുടെ നിര്‍മാതാവായും സംവിധായകനായും വേഷമിട്ടുണ്ട്. ഡെന്നിസ് ജോസഫാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാഗളൂര്‍, കാസര്‍ഗോഡ്, കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഡ്രഗ് ഡീലുകളുടെ കഥ പറയുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top