നെയ്യാറ്റിന്‍കരയില്‍ അവധി പ്രഖ്യാപിച്ചത് കുട്ടികള്‍ സ്‌കൂളില്‍ എത്തിയ ശേഷമെന്ന് പരാതി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് കുട്ടികള്‍ സ്‌കൂളില്‍ എത്തിയ ശേഷമെന്ന് ആക്ഷേപം. രാവിലെ 9 മണിക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതോടെ സ്‌കൂളിലെത്തിയ കുട്ടികള്‍ വീട്ടിലേക്ക് മടങ്ങി.

അതേസമയം, അവധി പ്രഖ്യാപനം വൈകിയത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. അവധി പ്രഖ്യാപിക്കുന്നതില്‍ എവിടെയെങ്കിലും കാലതാമസം പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Top