നിപ്പ വൈറസ് ബാധ മുൻകരുതൽ; മാഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 24 വരെ അവധി

മാഹി : നിപ്പ വൈറസ് ബാധ മുൻകരുതലിന്റെ ഭാഗമായി മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 18 മുതൽ ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. മാഹി മേഖലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം 24 വരെ അവധിയായിരിക്കും. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും. ഈ കാലയളവിൽ ക്ലാസുകൾ ഓൺലൈനായി നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

എല്ലാ അങ്കണവാടികൾക്കും, മദ്രസകൾക്കും, ട്യൂഷൻ സെന്ററുകളും കോച്ചിങ് സെന്ററുകൾക്കും അവധി ബാധകമാണ്. മാഹി ഇൻഡോർ സ്റ്റേഡിയം 24 വരെ അടച്ചിടും. മാസ്ക് ധരിക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് മാഹി ഡെപ്യൂട്ടി തഹസിൽദാർ സ്ക്വാഡുകൾ രൂപീകരിക്കും.

Top