കാസര്‍ഗോഡ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കാസര്‍കോഡ്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

കാസര്‍കോഡ് അടക്കമുള്ള എട്ട് ജില്ലകളില്‍ ഇന്നലെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലേയും അറബിക്കടലിലേയും ന്യൂനമര്‍ദ്ദങ്ങളാണ് ശക്തമായ മഴയ്ക്ക് കാരണം. അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

Top