യുപിയില്‍ മാര്‍ച്ച് 10 മുതല്‍ ഹോളി ആഘോഷിക്കും: നരേന്ദ്ര മോദി

ചണ്ഡിഗഡ്:നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാര്‍ച്ച് 10 മുതല്‍ ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂരിലെ പൊതു റാലിയില്‍ പ്രസംഗിക്കവേ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പരാമര്‍ശിച്ചുകൊണ്ടാണ് മോദി ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

‘ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത് ബി.ജെ.പിയുടെ വരാനിരിക്കുന്ന വന്‍ ജയമാണ്. വലിയ ആത്മവിശ്വാസത്തിലാണ് യു.പിയിലെ ബി.ജെ.പി നേതൃത്വം. ബി.ജെ.പിയുടെ വിജയത്തില്‍ തെല്ലും സംശയമില്ല. രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന 55 മണ്ഡലങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘പരിവാര്‍വാദി’കളെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വീണ്ടും പരാജയപ്പെടുത്തും. നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 10ന് തന്നെ ആഘോഷിക്കും’. പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയിലെ കുടുംബവാഴ്ചയെ പരിഹസിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

 

Top