രാജസ്ഥാനില്‍ ഹോളി ആഘോഷത്തിനിടെ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി

ജയ്പുര്‍: ഹോളി ആഘോഷത്തിനിടെ രാജസ്ഥാനിലെ അല്‍വറില്‍ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. നീരജ് ജാദവി(16)നെതിരെയാണ് ആക്രമണമുണ്ടായത്.

മറ്റൊരു സമുദായത്തില്‍പെട്ടവര്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ ജാദവ് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ് പുഷ്‌പേന്ദ്ര സോളങ്കി പറഞ്ഞു.

Top