കൊറോണ; മോദിക്ക് പിന്നാലെ ഷായും ഹോളി ആഘോഷം റദ്ദാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ ഈ വര്‍ഷത്തെ ഹോളി ആഘോഷം റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അമിത് ഷായും അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഷാ തന്റെ പ്രതികരണം കുറിച്ചത്.

ഹോളി രാജ്യത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണെന്നും പക്ഷേ, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കുകയാണെന്നുമാണ് ഷാ അറിയിച്ചത്.

ആഘോഷ പരിപാടികളും കൂടിച്ചേരലുകളും പരമാവധി ഒഴിവാക്കണമെന്ന്‌ പൊതുജനങ്ങളോടും അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.

Top