എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം ; അപകടമില്ലാതെ ലക്ഷ്യസ്ഥാനത്തിറക്കി

ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി. വെള്ളിയാഴ്ച സര്‍വീസ് നടത്തിയ എമിറേറ്റ്‌സിന്റെ ഇ കെ 430 എന്ന വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. വിമാനത്തിന്റെ ടയര്‍ പൊട്ടുകയും പുറംഭാഗത്ത് ഒരു ദ്വാരം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അപകടമുണ്ടാകാതെ തന്നെ വിമാനം ലക്ഷ്യസ്ഥാനത്തിറക്കാൻ സാധിച്ചു. പറക്കുന്നതിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിന്റെ തൊലിഭാഗം എന്നറിയപ്പെടുന്ന സ്ഥലത്തും ഒരു ദ്വാരം കണ്ടെത്തിയതായി കമ്പനി അധികൃതർ അറിയിച്ചു. എന്നാല്‍ ഇത് വിമാനത്തിന്റെ ഫ്യൂസ്ലേജിലോ ഫ്രെയിമിലോ ഘടനയിലോ സ്വാധീനം ചെലുത്തുന്ന തകരാര്‍ അല്ലായിരുന്നു. അതുകൊണ്ട് തന്നെ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കാന്‍ തടസ്സമുണ്ടായില്ലെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Top