ലോക ഹോക്കി ലീഗ്: ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍

ന്യൂഡല്‍ഹി: ലോക ഹോക്കി ലീഗ് ചാപ്യന്‍ഷിപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ കടന്നു. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ടീം ഹോക്കി ലീഗിന്റെ സെമിയില്‍ കടക്കുന്നത്. ബെല്‍ജിയത്തെ തകര്‍ത്താണ് ടീമിന്റെ സെമി പ്രവശേനം.

നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി തുല്യത പാലിച്ചു. തുടര്‍ന്ന് നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടിലും 2-2ന് ടീമുകള്‍ ഒപ്പത്തിനൊപ്പം നിന്നതോടെ സഡന്‍ഡെത്തിലൂടെയാണ് ഇന്ത്യ വിജയിയായത്.

Top