ഹോ​ക്കി ലോ​ക​ക​പ്പ് ; തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി

ഭുവനേശ്വര്‍: തകര്‍പ്പന്‍ ജയത്തോടെ പതിനാലാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യ തുടങ്ങി. പൂള്‍ സിയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പിച്ചത്.

സിമ്രന്‍ജിത് സിംഗിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഇന്ത്യന്‍ തുടക്കം ഗംഭീരമാക്കിയത്.

10-ാം മിനിറ്റില്‍ മന്ദീപ് സിംഗിലൂടെയാണ് ഇന്ത്യ ആദ്യ ഗോളടിച്ചത്. 12-ാം മിനിറ്റില്‍ ഇന്ത്യയുടെ ലീഡ് ആകാശ്ദീപ് ഉയര്‍ത്തി. ആദ്യ പകുതി അവസാനിപ്പിച്ച മികവില്‍ രണ്ടാം പകുതിയിലും ഇന്ത്യ തുടര്‍ന്നു. 43-ാം മിനിറ്റില്‍ സിമ്രാന്‍ജിത് ഇന്ത്യയുടെ ലീഡ് മൂന്നാക്കിമാറ്റി. 45-ാം മിനിറ്റില്‍ ലളിത് ഉപാധ്യയുടെ ഗോള്‍ പിറന്നു. തൊട്ടടുത്ത മിനിറ്റില്‍ സിമ്രന്‍ജിത് ഇന്ത്യയുടെ അഞ്ചാമത്തെയും തന്റെ രണ്ടാമത്തെ ഗോളും പൂര്‍ത്തിയാക്കി.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയം 2-1-ന് കാനഡയെ തോല്‍പ്പിച്ചിരുന്നു.

Top