ഹോക്കി: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് റാങ്കിംഗില്‍ മുന്നേറ്റം

ലൗസാനെ: ഏഷ്യ കപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് റാങ്കിംഗില്‍ മുന്നേറ്റം.

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പുതിയ റാങ്കിംഗില്‍ ഇന്ത്യന്‍ വനിതകള്‍ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി പത്താം റാങ്കിലേക്ക് മുന്നേറി.

യൂറോപ്യന്‍ ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടും അര്‍ജന്റീനയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

ചൈനയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് കിരീടം നേടിയത്. ഈ ജയത്തോടെ ഇന്ത്യ അടുത്ത വര്‍ഷത്തെ ലോകകപ്പിനു യോഗ്യത നേടുകയും ചെയ്തിരുന്നു.

Top