ഏഷ്യാകപ്പ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ കിരീടം ചൂടി

ജപ്പാന്‍ : ഏഷ്യാകപ്പ് ഹോക്കി ചാംപ്യന്‍ ഷിപ്പില്‍ ഇന്ത്യന്‍ പെണ്‍കരുത്തിന് കിരീടം.

ജപ്പാനിലെ കാകമിഗഹാരയില്‍ നടന്ന കലാശപ്പോരില്‍ ചൈനയെ മറികടന്നാണ് ഇന്ത്യന്‍ വനിതകള്‍ കിരീടം നേടിയത്.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് ഇന്ത്യന്‍ വനിതകള്‍ വിജയിച്ചത്

നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ കിരീടം നേടുന്നത്.

ഈ വിജയത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിയിലേക്കും ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടി.

ആദ്യ പകുതിയില്‍ നവ്‌ജോത് കൗറിന്റെ ഗോളില്‍ ഇന്ത്യയാണ് ലീഡ് നേടിയത്.

25ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫീല്‍ഡ് ഗോളിലൂടെയാണ് കൗര്‍ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്.

എന്നാല്‍, ചൈനയ്ക്ക് അനുകൂലമായി 47ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി ട്യാന്‍ടിയാന്‍ ലുവോ ടീമിന് ലീഡു സമ്മാനിച്ചു.

തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് കടക്കുക്കുകയായിരുന്നു. ആദ്യത്തെ അഞ്ചു കിക്കുകളില്‍ നാലെണ്ണം വീതം വലയിലെത്തിച്ച ഇരുടീമുകളും 4-4നു സമനില പാലിച്ചു.

തുടര്‍ന്ന് ഇന്ത്യയ്ക്കായി റാണി ആദ്യത്തെ ഷോട്ട് വലയിലെത്തിച്ചപ്പോള്‍, ചൈനീസം താരം അവസരം പാഴാക്കി.

ഇതോടെ 5-4 വിജയത്തോടെ ഇന്ത്യ കിരീടം ചൂടുകയായിരുന്നു.

Top