ഏ​ഷ്യ ക​പ്പ് വ​നി​താ ഹോ​ക്കി കി​രീ​ടം ; ഇ​ന്ത്യ​ൻ ടീ​മി​ന് ഒ​രു ല​ക്ഷം രൂപ പാ​രി​തോ​ഷി​കം

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ ക​പ്പ് വ​നി​താ ഹോ​ക്കി കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ൻ വനിത ടീ​മി​ന് ഒ​രു ല​ക്ഷം പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു.

ടീ​മി​ലെ പതിനെട്ട് കളിക്കാർക്കും കോ​ച്ചി​നു​മാ​ണ് പാ​രി​തോ​ഷി​കം നൽകുന്നത്.

ജപ്പാനിലെ കാകമിഗഹാരയില്‍ നടന്ന കലാശപ്പോരില്‍ ചൈനയെ മറികടന്നാണ് ഇന്ത്യന്‍ വനിതകള്‍ കിരീടം നേടിയത്. 5-4നാ​യി​രു​ന്നു ഇ​ന്ത്യ ചൈ​ന​യെ ത​ക​ര്‍​ത്ത​ത്.

ഈ വിജയത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിയിലേക്കും ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടി.

ഇന്ത്യ വിജയം നേടിയതോടെ 13 വ​ര്‍​ഷ​ത്തെ ഇ​ന്ത്യ​യു​ടെ കാ​ത്തി​രി​പ്പാ​ണ് അ​വ​സാ​നി​ച്ച​ത്. 2004ല്‍ ​ജ​പ്പാ​നെ
തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ ഏ​ഷ്യ ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ​ത്.

Top