രണ്ട് വര്‍ഷത്തിനുശേഷം കളിക്കളത്തിലേക്ക്; മടങ്ങി വരവ് ഗംഭീരമാക്കി സാനിയ മിര്‍സ

ഹൊബാര്‍ട്ട്: സാനിയ മിര്‍സ അമ്മയായ ശേഷം ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് ഗംഭീര വിജയത്തില്‍ കലാശിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാനിയ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്.

ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ വനിതാ ഡബിള്‍സില്‍ സാനിയ-കിചെനോക് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ കാറ്റോ-കലാഷ്‌നിക്കോവ സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍: 2-6, 7-6, 10-3.

2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. ആണ്‍കുഞ്ഞിന്റെ അമ്മയായ സാനിയ നവംബറില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു.

മുംബൈയില്‍ ഒരു ടൂര്‍ണമെന്റ് കളിക്കാന്‍ പരിശ്രമിക്കുന്നതായും ടോക്യോ ഒളിംപിക്സ് മനസിലുണ്ടെന്നും ആറ് ഗ്രാന്‍സ്ലാം കിരീടം നേടിയ സാനിയ അന്ന് വ്യക്തമാക്കിയിരുന്നു.

Top