ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവച്ച് വില്പന: ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവച്ച് വില്പന നടത്തിയ ആൾ പിടിയിൽ. ഡൽഹിയിലാണ് സംഭവം    ഡൽഹിയിൽ കടുത്ത ഓക്സിജൻ സിലിണ്ടർ ക്ഷാം നേരിടുന്നതിനിടെയാണ് ഇയാൾ സിലിണ്ടർ വില്പന നടത്തിയത്. സ്വന്തം വീട്ടിൽ വച്ച് തന്നെയായിരുന്നു കച്ചവടം. വീട്ടിൽ നിന്ന് 48 സിലിണ്ടറുകളും പൊലീസ് പിടിച്ചെടുത്തു.

32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് ഡൽഹി പൊലീസ് പിടിച്ചെടുത്തത്. വീട്ടുടമ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാവസായിക ഓക്സിജൻ വിൽക്കുന്ന കച്ചവടമാണ് തനിക്ക് എന്ന് അവകാശപ്പെട്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. 51കാരനായ ഇയാൾ 12500 രൂപയ്ക്കാണ് ചെറിയ ഓക്സിജൻ സിലിണ്ടറുകൾ വിറ്റഴിച്ചുകൊണ്ടിരുന്നത്.

ഓക്‌സിജൻ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഓക്‌സിജൻ ലഭ്യത, വിതരണം എന്നിവ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തീരുമാനം.

 

Top