ഹിമാചല്‍പ്രദേശിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം

ഷിംല: ഹിമാചല്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.

മെഡിക്കല്‍ കോളേജിലെ പാതോളജി ലാബില്‍ നിന്നാണ് തീപടര്‍ന്നത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.

Top