Hizbul Mujahideen Leader Tariq Pandit Arrested In Jammu And Kashmir

ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ താരിഖ് പണ്ഡിറ്റ് പിടിയിലായി. ശനിയാഴ്ച്ച അപ്രതീക്ഷിതമായി ഇയാള്‍ പുല്‍വാമ പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഹിസ്ബുള്‍ മുഖ്യകമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ പ്രധാന സഹായിയാണ് താരിഖ്. ബുര്‍ഹാനൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ആറു മാസങ്ങള്‍ക്കു മുമ്പ് പുല്‍വാമ ജില്ലയില്‍ യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തിയതിന് പിന്നില്‍ വാണിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് റിപ്പോര്‍ട്ട്. താരിഖില്‍ നിന്ന് ബുര്‍ഹാന്‍ വാണിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു.

കശ്മീരില്‍ നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് താരീഖ്. കഴിഞ്ഞ ഏപ്രിലില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലിനിടെ താരിഖിന്റെ ബന്ധു നസീര്‍ കൊല്ലപ്പെട്ടിരുന്നു.

ഒരു വര്‍ഷം മുമ്പ് ഇയാള്‍ക്കൊപ്പമാണ് താരീഖ് ഭീകരസംഘടനയില്‍ അംഗമാവുന്നത്. നസീറിന്റെ മരണത്തിന് ശേഷം കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇയാള്‍ ദൂതര്‍ മുഖേന സൈനികരുമായി ബന്ധപ്പെട്ടിരുന്നു. പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Top