ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി അറസ്റ്റില്‍

ശ്രീനഗര്‍: ആര്‍എസ്എസ് നേതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും വധിച്ച കേസില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി റുസ്തം അലി അറസ്റ്റില്‍. കശ്മീരിലെ കിശ്ത്വര്‍ ജില്ലയില്‍ വച്ചാണ് പ്രതിയെ ദേശീയ സുരക്ഷാ ഏജന്‍സി പിടികൂടിയത്.

ആര്‍എസ്എസ് നേതാവ് ചന്ദര്‍ കാന്ത് ശര്‍മയും സുരക്ഷാ ഉദ്യോഗസ്ഥനും കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ നേരത്തെ മൂന്ന് പേര ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിസാര്‍ അഹമ്മദ് ഷെയ്ഖ്, നിസാര്‍ അഹമ്മദ്, ആസാദ് ഹുസൈന്‍ എന്നിവരെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്തത്.

Top