Hizbul commander Warning to jammu-kashmir police

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ പൊലീസിനു ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ സാക്കിര്‍ റാഷിദ് ഭട്ട്.

കശ്മീരില്‍ തീവ്രവാദികള്‍ക്കു നേര്‍ക്ക് നടക്കുന്ന നടപടികയുടെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാകാനാണ് മൂസ എന്ന സാക്കിര്‍ ഭട്ട് പൊലീസിനു നല്‍കിയ മുന്നറിയിപ്പ്.

ജമ്മു കശ്മീര്‍ പൊലീസിന് ലഭിച്ച വീഡിയോ സന്ദേശത്തിലാണ് മൂസയുടെ ഭീഷണി. തങ്ങളുടെ കുടുംബങ്ങളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് സന്ദേശത്തില്‍ പറയുന്നു.

കൊല്ലപ്പെട്ട ഹിസ്ബുള്‍ നേതാവ് ബുര്‍ഹന്‍ വാനിയുടെ പിന്തുടര്‍ച്ചക്കാരനായാണ് മൂസ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ സാക്കിര്‍ ഭട്ട് മൂന്നു വര്‍ഷം മുമ്പാണ് ഹിസ്ബുള്‍ മുജാഹുദീനില്‍ ചേര്‍ന്നത്.

Top