ഹിസ്ബുള്‍ ഭീകരന്‍ ദാനിഷ് അഹമ്മദ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി

ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന്‍ സബ്‌സാര്‍ ഭട്ടിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു ഹിസ്ബുള്‍ ഭീകരന്‍ ദാനിഷ് അഹമ്മദ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി.

ഗ്രനേഡുകള്‍ നിറച്ച ബാഗുമായി ശവസംസ്‌കാര ചടങ്ങില്‍ എത്തിയ ദാനിഷിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ് ദാനിഷെന്നു വ്യക്തമായതോടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഹണ്ട്‌വാരയിലെ 21 രാഷ്ട്രീയ റൈഫിള്‍സിന് മുമ്പാകെ ദാനിഷ് കീഴടങ്ങുകയായിരുന്നു.

തെക്കന്‍ കാശ്മീരുമായി ബന്ധപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായി ദാനിഷ് മൊഴി നല്‍കിയിട്ടുണ്ട്.

ഡെറാഡൂണിലെ ഡൂണ്‍ പി.ജി കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയാണ് ദാനിഷ്.

Top