Hizbul chief Syed Salahudeen warns of nuclear war between India, Pakistan; says there will be no compromise over Kashmir

ഇസ്ലാമാബാദ്: കാശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആണവ യുദ്ധം നടത്തുമെന്ന് കാശ്മീരിലെ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവായ സെയ്ദ് സലാഹുദ്ദീന്‍.

കാശ്മീരില്‍ നടത്തുന്ന അതിക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താനും ഇന്ത്യയും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. കാശ്മീരിലെ ജനങ്ങള്‍ ഇനി ഒത്തുതീര്‍പ്പിന് തയ്യാറാവില്ല.

പാകിസ്താന്റെ ഭാഗത്തുനിന്ന് ആവശ്യമായ പിന്‍തുണ ലഭിച്ചാല്‍ ഇന്ത്യയുമായി ഒരു ആണവ യുദ്ധത്തിന് തയ്യാറാണെന്നും സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞു.

കാശ്മീരിലെ സ്വാതന്ത്ര്യ സമരത്തിന് ധാര്‍മികവും രാഷ്ട്രീയവും ഭരണഘടനാപരവുമായ പിന്‍തുണ നല്‍കാന്‍ പാകിസ്താന് ഉത്തരവാദിത്വമുണ്ട്. പിന്‍തുണ ലഭിച്ചില്ലെങ്കിലും ഇന്ത്യയുമായി ഏറ്റുമുട്ടുന്നതിന് കാശ്മീരിലെ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാശ്മീരിലെ ജനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ല. സായുധ ജിഹാദ് മാത്രമാണ് പ്രശ്‌നത്തിനുള്ള ഏക പരിഹാരമെന്നും സലാഹുദ്ദീന്‍ പറഞ്ഞു.

Top