നിരവധി പുരുഷന്‍മാരിലേക്ക് എച്ച്ഐവി പടര്‍ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി യുവതി

തിബ്ലിസി: ജോര്‍ജിയയില്‍ എച്ച്ഐവി ബാധിതയായ യുവതി രോഗം മറച്ച് വെച്ച് നിരവധി പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി വെളിപ്പെടുത്തല്‍. ബ്രാന്റി യക്കെയ്മ ലാസിറ്റര്‍ എന്ന യുവതിയാണ് താന്‍ നിരവധി പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നും പുരുഷന്‍മാരിലേക്ക് എച്ച്ഐവി പടര്‍ത്തി എന്നും അവകാശപ്പെട്ട് രംഗത്തെത്തിയത്.

ഫെയ്‌സ്ബൂക്ക് ലൈവിലൂടെയാണ് യുവതി ഇത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.വീഡിയോ സാമൂഹ്യ മധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു.എന്നാല്‍ ഇത് ചിലരെ ഭയപ്പെടുത്താനുള്ള ഒരു പ്രതികാര നടപടി മാത്രമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീഡിയോ വൈറലയതോടെ യുവതിയെ പൊലീസ് പിടികൂടി താന്‍ എയ്ഡ്സ് ബാധിതയല്ല എന്നും തനിക്ക് വിരോധമുണ്ടായിരുന്ന ചില ആളുകളോടുള്ള പ്രതികാരം തീര്‍ക്കുന്നതിനാണ് അങ്ങനെ പറഞ്ഞത് എന്നും യുവതി വ്യക്തമാക്കിയതായാണ് പൊലീസ് പറയുന്നത്.

തന്റെ മുന്‍ കാമുകന്‍മാരുടെയും അവരുടെ പെണ്‍സുഹൃത്തുക്കളുടെയും പേരുകളാണ് യുവതി വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നത്. അവരെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നും യുവതി പൊലീസിന് മൊഴി നല്‍കിയുട്ടുണ്ട്. 2018ലെ യുവതിയുടെ രക്ത പരിശോധന ഫലം പൊലീസിന് നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ കൂടി രക്തം പരിശോധിച്ച് യുവതിക്ക് എച്ച്ഐവി ഇല്ലാ എന്ന് ഉറപ്പുവരുത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Top