പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധ ; നീതി തേടി മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

kerala-high-court

കൊച്ചി:  രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും, കുട്ടിയുടെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

എന്നാല്‍, എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍സിസി) റിപ്പോര്‍ട്ട്.

അത്യാധുനിക ഉപകരണങ്ങളുടെ കുറവുണ്ടെന്നും, രക്ത പരിശോധനയ്ക്കടക്കം നൂതന സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ആര്‍സിസിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കണ്ടെത്തിയിരുന്നു.

Top