ഡല്‍ഹി: മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നും രക്തം സ്വീകരിച്ചതിന് പിന്നാലെ എച്ച്‌ഐവി ബാധിതനായ, വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന കോടതി അലക്ഷ്യഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്.കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആംഡ് ഫോഴ്‌സസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.1.6 കോടി നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കാരണം ബോധിപ്പിക്കാന്‍ കരസേനയ്ക്കും വ്യോമസേനയ്ക്കും കോടതി നിര്‍ദേശം നല്‍കി.
മിലിട്ടറി ഹോസ്പിറ്റലിൽ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ എച്ച്ഐവി;നഷ്ടപരിഹാരം നൽകിയില്ല കോടതി നോട്ടീസ്


