‘ഹിറ്റ്മാനൊക്കെ എന്ത്’; രോഹിത് ശര്‍മ്മയെ മുട്ട് കുത്തിച്ച് ധവാന്റെ മകള്‍ (വീഡിയോ)

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഹിറ്റ്മാന്റെയും ധവാന്റെ മകളുടെയും ഡാന്‍സിങ് ദൃശ്യങ്ങള്‍. രോഹിത് ശര്‍മ്മയെ ‘ഫ്‌ലോസ് ഡാന്‍സ്’ പഠിപ്പിക്കുന്ന ധവാന്റെ മകളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതോടെ ക്രിക്കറ്റ് ലോകത്തെ ഹിറ്റ്മാന്‍ പോലും തന്റെ മുന്നില്‍ ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ധവാന്റെ മകള്‍.

കളിക്കളത്തില്‍ എതിരാളികളെ എതിര്‍ത്ത് മുകളിലൂടെ പറപറത്തുന്ന ഹിറ്റ്മാന്‍ പക്ഷെ ധവാന്റെ മകളുടെ ഡാന്‍സിന് മുന്നില്‍ മുട്ടു കുത്തുകയായിരുന്നു. ധവാന്റെ മകളോട് ഒത്ത് ഡാന്‍സ് ചെയ്യാന്‍ നോക്കി ഒടുവില്‍ അവശനായ് ഡാന്‍സ് അവസാനിപ്പിക്കുന്ന രോഹിത് ശര്‍മ്മയുടെ ദൃശ്യങ്ങള്‍ രസകരമാണ്.

രോഹിത്തിനു പിന്നാലെ വെല്ലുവിളി ഏറ്റെടുക്കാന്‍ കേദാര്‍ ജാദവ് മുന്നോട്ട് വന്നെങ്കിലും ധവാന്റെ മകളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ കേദാറും തോല്‍വി സമ്മതിച്ചു.

Top