നവി മുംബൈയില്‍ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിയേറ്റ് 62കാരന്‍ മരിച്ചു

crime

മുംബൈ: നവി മുംബൈയിലെ കൊപരഖൈറാനെയില്‍ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിയേറ്റ് 62കാരന്‍ മരിച്ചു. വിജയകുമാര്‍ ദൊഹാത്രെയാണ് കൊല്ലപ്പെട്ടത്.

സംഭവസമയത്ത് ഫ്‌ലാറ്റില്‍ വിജയകുമാറും മകനും മാത്രമാണുണ്ടായിരുന്നത്. മകന്‍ സ്‌കീസോഫ്രീനിയ രോഗം ബാധിച്ച ആളാണെന്നാണ് പൊലീസ് പറയുന്നത്. മകന്റെ കൈകളില്‍ മുറിവേറ്റിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ മകന് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top