കണ്ണൂര്‍: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കണ്ണൂരില്‍ പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി പതിനായിരം മുതല്‍ ലക്ഷക്കണക്കിന് രൂപ വരെ നല്കിയവരാണ് തട്ടിപ്പിന് ഇരയായത്. ഷൂട്ടിംഗ് സെറ്റ് വരെ ഒരുക്കിയാണ് നിരവധി പേരെ വിശ്വസിപ്പിച്ച് തട്ടിപ്പുകാര്‍ പണവുമായി മുങ്ങിയത്.
പണം നല്‍കിയാല്‍ അഭിനയിക്കാന്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പതിനായിരം രൂപ മുതല്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കി. പേരാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീഷ്മ കലാ സാംസ്‌കാരിക വേദിയുടെ ഭാരവാഹികളാണെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.


