കൊലക്കേസുകളില്‍ പ്രതിയായ ഇരുപതുകാരന്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

dead

ചെന്നൈ: ചെന്നൈ വ്യാസര്‍പാടിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയായ ഒരാള്‍ കൊല്ലപ്പെട്ടു. കൊലക്കേസുകള്‍ ഉള്‍പ്പെടെ പത്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വെള്ളരശ് എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനു പരുക്കേറ്റു.

ശനിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ഏറ്റുമുട്ടല്‍. പൊലീസ് വളഞ്ഞപ്പോള്‍ വടിവാളുകള്‍ക്ക് ആക്രമിച്ചതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ തമിഴ്‌നാട് ആഭ്യന്തര വകുപ്പ് ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Top