യുജിസി നെറ്റ് പരീക്ഷയുടെ ഹിസ്റ്ററി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല; വിശദീകരണവുമായി എന്‍ടിഎ

ഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ ഹിസ്റ്ററി ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). ഇന്നായിരുന്നു ഹിസ്റ്ററി പരീക്ഷ പരീക്ഷ നടന്നത്. അതിന്റെ ചോദ്യപേപ്പർ ചോർന്നെന്നായിരുന്നു ആരോപണം.

പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ല. പരീക്ഷാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാർത്തകളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിൽ അടിസ്ഥാനമില്ല. അത്തരം ട്വീറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും എൻടിഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയിൽ ഡൽഹിയിലെ യുജിസി ആസ്ഥാനം എസ്എഫ്‌ഐ പ്രവർത്തകർ ഉപരോധിച്ചിരുന്നു.പരീക്ഷ വീണ്ടും നടത്തണമെന്നും ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

Top