ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍; ട്വന്റി-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ്

kohli

മാഞ്ചസ്റ്റര്‍: ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. ട്വന്റി-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കൊഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യിലാണ് കൊഹ്‌ലി 2000 റണ്‍സ് തികച്ചത്. 56 മത്സരങ്ങളില്‍നിന്നാണ് ഇന്ത്യന്‍ നായകന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതുവരെ ഈ നേട്ടം ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പമായിരുന്നു. 66 മത്സരങ്ങളില്‍നിന്നായിരുന്നു മക്കല്ലം 2000 റണ്‍സ് നേടിയത്. ട്വന്റി-20യില്‍ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതാണ് കൊഹ്‌ലി.

ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2271), ബ്രണ്ടന്‍ മക്കല്ലം (2140), പാക് താരം ശുഹൈബ് മാലിക് (2039) എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍.

Top