വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു; പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് പങ്കുവച്ചതിന് ശേഷം നടന്‍ പൃഥ്വിരാജിന് നേരെ സൈബര്‍ ആക്രമണം. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ പൃഥ്വിരാജ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുകുമാരന്‍ എന്ന മഹാനായ നടന്റെ മകനാണോ താങ്കള്‍? എന്നാണ് ചിലരുടെ ചോദ്യം. നാളെ ചിലപ്പോള്‍ മുംബൈ ഭീകരാക്രമണം നടത്തിയ നടത്തിയ കസബിനെ നായകനാക്കി വരെ സിനിമയെടുക്കും എന്ന് മറ്റൊരു കമന്റ്. ആഷിഖ് അബുവും പൃഥ്വിരാജും കൂടി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും കമന്റുകള്‍ നിറയുന്നുണ്ട്.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.;- ഇങ്ങനെയായിരുന്നു പൃഥ്വിയുടെ കുറിപ്പ്.

സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിര്‍മിക്കുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് സിനിമാട്ടോഗ്രാഫി. എഡിറ്റ് സൈജു ശ്രീധരന്‍. സഹ സംവിധായകനായി മുഹ്‌സിന്‍ പരാരി. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം.

Top