ചരിത്ര വിധി; ജോര്‍ജ് ഫ്ലോയ്ഡിന്റെ കുടുംബത്തിന് ‘100 കോടി രൂപ’ നഷ്ടപരിഹാരം

മേരിക്കന്‍ പോലീസിന്റെ വര്‍ണവിവേചനത്തിന് ഇരയായ ജോര്‍ജ് ഫ്ലോയ്ഡിന് ഒടുവില്‍ നീതി. കുടുംബത്തിന് മിനിയാപൊളിസ് നഷ്ടപരിഹാരം നല്‍കുവാനാണ് ഒത്തുതീര്‍പ്പായിരിക്കുന്നത്. ഇത്തരത്തില്‍ നഷ്ടപരിഹാരമായി നല്‍കുന്നതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ഫ്ലോയ്ഡിന്റെ കുടുംബം
സിവില്‍ കേസ് നല്‍കിയിരുന്നു അതിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

2.7 കോടി അമേരിക്കന്‍ ഡോളറാണ് ഇത്തരത്തില്‍ നഷ്ടപരിഹാരമായി നല്‍കുക. 1,96,26,09,750 അതായത് 100 കോടി രൂപയാണ് ഇത്തരത്തി നഷ്ടപരിഹാരമായി ഈടാക്കിയിരിക്കുന്നത്. ഫ്ലോയ്ഡിന്റെ അതിദാരുണമായ അറസ്റ്റും കൊലപാതകവും നടന്ന തെരുവില്‍ നിന്നും 5,00,000 ഡോളറും നഷ്ടപരിഹാരത്തുകയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫ്‌ലോയിഡ് കുടുംബത്തിന്റെ അറ്റോര്‍ണിയായ ബെന്‍ ക്രമ്പാണ് ഹാജരായത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ അതിഭയാനകമായ മരണം കണ്ടിരുന്നു, നീതിക്കും മാറ്റത്തിനുമായി ആഴമായ ആഗ്രഹവും നിഷേധിക്കാനാവാത്തതുമായ ആവശ്യം ഉയരുകയും ചെയ്തുവെന്നും ക്രുമ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.തെറ്റായ കൊലപാതക കേസില്‍ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ നഷ്ടപരിഹാര ഒത്തു തീര്‍പ്പാണ് ഇവിടെയുണ്ടായിരിക്കുന്നത് എന്ന് ക്രംപ് പറഞ്ഞു. ഇത്തരത്തിലുള്ള വിധികള്‍ വര്‍ണവിവേചനത്തിനെതിരെ പോലീസ് സ്വീകരിച്ച നടപടികളിലും കറുത്ത വര്‍ഗക്കാരുടെ ജീവിക്കാനുള്ള അവകാശത്തിനും ശക്തമായ സന്ദേശമാണ് നല്‍കുന്നത് എന്നും ക്രംപ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നമ്മുടെ നഗരത്തിന്റെ റോഡരികില്‍ നാടകീയമായാണ് നടന്നത്. ഇന്ന് മിനിയാപൊളിസിന് കൂടുതല്‍ ന്യായമായ ഭാവി രൂപപ്പെടുത്തുന്നതിലെ മറ്റൊരു നാഴികക്കല്ലാണ് ഇത് അടയാളപ്പെടുത്തുന്നത്, മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ ട്വിറ്ററില്‍ കുറിച്ചു. ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ കുടുംബവുമായുള്ള ഞങ്ങളുടെ ഒത്തുതീര്‍പ്പ് വംശീയ നീതി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെയും പുരോഗതിയിലേക്കുള്ള നിരന്തരമായ മുന്നേറ്റത്തെയും പ്രതിഫലിപ്പിക്കുന്നു.’

2020 മെയ് 25 നാണ് 46 കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ അമേരിക്കന്‍ പൊലീസിന്റെ വര്‍ണ്ണവിവേചനത്തിന് ഇരയായി കൊല്ലപ്പെടുന്നത്. വെള്ളക്കാരനായ ഡെറിക് ചൗവിന്‍ വെറും സംശയത്തിന്റെ പേരില്‍ ഫ്ലോയിഡിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് റോഡില്‍ കിടത്തി കാല്‍ മുട്ടുകൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ചാണ് കൊല ചെയ്തത്. തന്നെ വിടണമെന്നും ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും  ഫ്ലോ യിഡ് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും പിന്നീട്, ഐ കാണ്ട് ബ്രീത്ത് എന്ന പേരില്‍ ഒരു മുന്നേറ്റമുണ്ടാകുകയും ചെയ്തിരുന്നു.

Top