ചരിത്രനേട്ടം; ഇന്ത്യന്‍ വനിത ഹോക്കി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ: ഒളിമ്പിക്‌സ്‌ വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് ച​രി​ത്ര നേ​ട്ടം. ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ബ്രി​ട്ട​ന്‍ അ​യ​ര്‍​ല​ന്‍​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ബ​ര്‍​ത്ത് നേ​ടി​യ​ത്.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ര​ണ്ടു ജ​യ​വു​മാ​യി ടീം ​ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ത്യ​യ്ക്കും ബ്രി​ട്ട​ണും ആ​റ് പോ​യി​ന്‍റ് വീ​ത​മാ​ണെ​ങ്കി​ലും ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ ഇ​ന്ത്യ നാ​ലാ​മ​താ​ണ്.

ഇ​ന്നു രാ​വി​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഇ​ന്ത്യ തോ​ല്‍​പ്പി​ച്ചി​രു​ന്നു. വ​ന്ദ​ന ക​താ​ര്യ​യു​ടെ ഹാ​ട്രി​ക്കാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. നേ​ഹ ഒ​രു ഗോ​ള്‍ നേ​ടി. ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി ഓ​സ്ട്രേ​ലി​യ​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 5.30നാ​ണ് മ​ത്സ​രം.

Top