പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; രാമചന്ദ്ര ഗുഹ പോലീസ് കസ്റ്റഡിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടൗണ്‍ ഹാളിനു സമീപം നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പൊലീസ് ഗുഹയെ അറസ്റ്റ് ചെയ്തത്.

ഗാന്ധിജിയുടെ ചിത്രം കയ്യില്‍ പിടിച്ച് ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് രാമചന്ദ്ര ഗുഹ എന്‍.ഡി.ടിവിയോടു പ്രതികരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികളെ തെലങ്കാന പൊലീസും കസ്റ്റഡിയില്‍ എടുത്തു. സമര സ്ഥലത്തേക്ക് ഇവര്‍ പോവുകയായിരുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

Top