ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ബിസിസിഐ ഭരണസമിതി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ബിസിസിഐ ഭരണസമിതി സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌പോര്‍ട്‌സ് ഭരണം സുതാര്യമാക്കാന്‍ 2017 ജനുവരി 30നാണ് മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായ വിനോദ് റായിയുടെ നേതൃത്വത്തില്‍ നാലംഗഭരണസമിതിയെ സുപ്രീം കോടതി നിയമിച്ചത്.

റായിക്ക് പുറമേ മിസ് എഡുല്‍ജി, രാമചന്ദ്ര ഗുഹ, വിക്രം ലിമയെ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്.

Top