പത്മാവതി സാങ്കല്‍പ്പിക കഥാപാത്രമാണെന്ന വാദവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്

ഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്.

ഇതിനിടെ പത്മാവതി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന വാദവുമായി എത്തിയിരിക്കുകയാണ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് .

ചരിത്രത്തില്‍ റാണി പത്മാവതി എന്ന വ്യക്തിയില്ലെന്നും, അതൊരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്നും, പത്മാവതി ജീവിച്ചിരുന്നോ എന്ന കാര്യം ഇപ്പോഴും തര്‍ക്ക വിഷയമാണെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

ദീപിക പദുക്കോണാണ് ചിത്രത്തിലെ റാണി പത്മാവതി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പത്മാവതിയുടെ ഭര്‍ത്താവായാണ് ഷാഹിദ് കപൂര്‍ വേഷമിടുന്നത്.

രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയായും എത്തുന്നു.

പത്മാവതിയ്ക്ക് അല്ലാവുദിന്‍ ഖില്‍ജിയോട് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ.

160 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ ചിത്രീകരിച്ചത്.

ബന്‍സാരി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top