ഒപ്പിട്ടില്ലെങ്കില്‍ ബിനീഷിനെ പുറത്തിറക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ

തിരുവനന്തപുരം: ബിനീഷ് കോടിയേരി ബോസ്സും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ മാത്രമാണെന്നും ഭാര്യ. ബിനീഷിന് കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു. റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഒരു കാര്‍ഡ് കിട്ടിയെന്നും അതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അത് ഉദ്യോഗസ്ഥര്‍ ഇവിടെ മനപൂര്‍വം കൊണ്ടയിട്ടതാണെന്നും ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നും ഭാര്യ പറഞ്ഞു.

ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കൂടുതല്‍ കുടുങ്ങുമെന്നാണ് പറഞ്ഞത്. എന്നാല്‍ കാര്‍ഡ് ഇവിടെയുള്ളതല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. ജീവന്‍ പോയാലും ഒപ്പിടില്ലെന്നും അവര്‍ പറഞ്ഞു. ബിനീഷ് പുറത്തുവരണമെങ്കില്‍ ഒപ്പിടണമെന്ന് സമ്മര്‍ദം ചെലുത്തിയെന്നും ഇല്ലെങ്കില്‍ പുറത്തിറങ്ങില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു

കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. കാര്‍ഡല്ലാതെ ഒന്നും തന്നെ ഇവിടെ നിന്ന് കിട്ടിയില്ല. അമ്മയുടെ ഐ ഫോണ്‍ പിടിച്ചെടുത്ത് കൊണ്ടുപോയെന്നും ഭാര്യ പറഞ്ഞു.

Top