എ.കെ ബാലന്റെ മണ്ഡലത്തില്‍ ഭാര്യ ജമീല ബാലന്‍ സ്ഥാനാര്‍ഥിയായേക്കും

ak balan

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത.
ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളാരാകണമെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പറഞ്ഞു. ജമീല സ്ഥാനാര്‍ത്ഥിയാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും നിലവില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എ.വി ഗോപിനാഥുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് സി.കെ രാജേന്ദ്രന്‍ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസുകാരനായ ഗോപിനാഥ് നിലപാട് പറയട്ടെയെന്നും പാര്‍ട്ടി വിട്ടു വന്നാല്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും സി.കെ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

Top