ഭാര്യയെയും മകളെയും ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി

മൃത്സർ: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മകളെയും ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തി. പഞ്ചാബ് ലുധിയാനയിലെ ഷേർപുർ ഖുർദ് നിവാസിയായ പ്യാര സിംഗ് (60) ആണ്  ഭാര്യസ്വർണ്‍കർ കൗർ (53), മകൾ രാജവന്ദ് കൗർ (22) എന്നിവരെ  കൊലപ്പെടുത്തിയത്. ഇയാളൊരു ഫാക്ടറി ജീവനക്കാരനാണ്.

വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്നു ഇരുവരുടെയും തലയിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. സ്വർണ്‍കൗർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മകൾ മരണത്തിന് കീഴടങ്ങിയത്.

മകളുടെ വിവാഹം ഈ വരുന്ന ഫെബ്രുവരി 21ന് നടക്കാനിരിക്കെ പിതാവ് ചെയ്ത ഈ കടുംകൈ എന്തിനാണെന്ന് അറിയാത്ത ഞെട്ടലിലാണ് ബന്ധുക്കൾ. പഠനത്തിൽ മിടുക്കിയായ രാജവന്ദ് ബിരുദാനന്തര ബിരുദധാരിയായിരുന്നു.

 

 

Top