“ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു തന്റെ ആദ്യ പ്രക്ഷോഭം”-മോദി

ധാക്ക: ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു തന്റെ ആദ്യ പ്രക്ഷോഭമെന്നും ആ പ്രതിഷേധത്തിൽ ജയിലിൽ പോയെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് നാഷണൽ ഡേ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഭാഗമായി ധാക്കയിൽ എത്തിയതായിരുന്നു മോദി.

ഞാനും എന്റെ സുഹൃത്തുക്കളും ബംഗ്ലാദേശ് ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സത്യഗ്രഹം നടത്തി. അങ്ങേയറ്റം അഭിമാനത്തോടെയാണ് ഇക്കാര്യം ബംഗ്ലാദേശികളോട് പറയുന്നത്’ – മോദി വ്യക്തമാക്കി.

ബംഗ്ലാദേശ് സമരത്തിനിടെ ജീവത്യാഗം ചെയ്ത ധീര സൈനികരെയും, കൂടെ നിന്ന ഇന്ത്യക്കാരെയും അനുസ്മരിക്കാതെ ഈ ദിനം പൂർത്തിയാകില്ല. അവരെ നാം ഒരിക്കലും മറവിക്ക് വിട്ടുകൊടുക്കരുതെന്നും മോദി പറഞ്ഞു.

Top