ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റ് മറ്റൊരു പാര്‍ട്ടിയില്‍ നിന്നും ആവശ്യമില്ല; സഞ്ജയ് റാവത്ത്

ന്യൂഡല്‍ഹി: ഹിന്ദുത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ച് ആരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ശിവസേന രാജ്യസഭാ എംപി സജ്ഞയ് റാവത്ത്.

ഞങ്ങളുടെ ഹിന്ദുത്വത്തെ ആരും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലായ്‌പ്പോഴും ഞങ്ങള്‍ ഹിന്ദുത്വവാദികളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ഇനിയുള്ള കാലത്തും അങ്ങനെ തന്നെ ആയിരിക്കും. രാജ്യത്തിന് ആവശ്യമുള്ള സമയത്തെല്ലാം ഹിന്ദുത്വ വാളുമായി ഞങ്ങള്‍ രംഗത്തെത്തുമെന്നും റാവത്ത് പറഞ്ഞു.

Top