കടുത്ത മത്സരം: ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഉത്പന്നങ്ങളുടെ വിലകുറച്ചു

ന്യൂഡല്‍ഹി: കടുത്ത മത്സരത്തെ മറികടക്കാന്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഉത്പന്നങ്ങളുടെ വിലകുറച്ചു.ലക്സ്, ലൈഫ്ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിലാണ് കഴിഞ്ഞമാസം കുറച്ചത്.

ലക്സ്, ലൈഫ്ബോയ് തുടങ്ങിയ വിഭാഗത്തിലുള്ള സോപ്പുകളുടെ വിലയില്‍ നാലുശതമാനം മുതല്‍ ആറുശതമാനംവരെയാണ് കുറച്ചത്.
20,960 കോടിയുടെ കുളിസോപ്പ് വിപണിയില്‍ ലൈഫ്ബോയ്, ലക്സ് സോപ്പുകളാണ് ഏറ്റവും വിറ്റഴിയുന്നത്. ഇതില്‍തന്നെ ലൈഫ്ബോയ് ആണ് ഒന്നാംസ്ഥാനത്ത്. ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഐടിസി തുടങ്ങിയ കമ്ബനികളില്‍ നിന്ന് നേരിടുന്ന കടുത്ത മത്സരത്തിന് പിന്നാലെയാണ് വിലകുറച്ചത്.

Top