ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമറിനെ സ്വന്തമാക്കി ഹിന്ദുസ്ഥാന്‍ യുണിലിവര്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഹോര്‍ലിക്‌സ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമറിനെ സ്വന്തമാക്കി. 31,700 കോടി രൂപയുടതാണ് ഇടപാട്.

ഇടപാട് പ്രകാരം ഗ്ലാക്‌സോ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്ക് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ 4.39 അനുപാതത്തില്‍ ഓഹരി ലഭിക്കും. ഹോര്‍ലിക്‌സ് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങുന്നതായി ഗ്ലാക്‌സോയുടെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ വാമ്‌സ് ലി കഴിഞ്ഞ മാര്‍ച്ചില്‍തന്നെ അറിയിച്ചിരുന്നു.

Top