ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സിഇഒയുടെ ശമ്പളം 19 കോടി രൂപ

മുംബൈ:ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ സിഇഒ സഞ്ജീവ് മെഹ്തയുടെ ശമ്പളം 19 കോടി രൂപ. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ 19 കോടി രൂപയാണ് അദ്ദേഹത്തിന് ശമ്പളമായി ലഭിച്ചത്. മുന്‍ വര്‍ഷം 14 കോടി രൂപയായിരുന്നു ശമ്പളം. 36 ശതമാനമാണ് വര്‍ധന.

പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട കമ്പനി മൂന്നിരട്ടി ബോണസും മെഹ്തയ്ക്ക് നല്കി. ഈ ഇനത്തില്‍ ആറ് കോടി രൂപയാണ് ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടുകോടി രൂപയായിരുന്നു അദ്ദേഹത്തിനു ലഭിച്ച ബോണസ്.

Top