hindustan motors sells ambassador brand to peugeot

കൊല്‍ക്കത്ത: ഇന്ത്യന്‍ നിരത്തുകളിലെ റോയല്‍ അംബാസിഡര്‍ ഇനി ഫ്രഞ്ച് കമ്പനിയായ പ്യൂഷെ പുറത്തിറക്കും.

പ്യൂഷെയ്ക്ക് 80 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസിഡര്‍ എന്ന ബ്രാന്‍ഡ് കൈമാറിയത്.

ബ്രിട്ടീഷ് കാര്‍ മോറിസ് ഓക്‌സ്‌ഫോഡിനെ അടിസ്ഥാനമാക്കി 1957 ല്‍ നിര്‍മ്മാണം തുടങ്ങിയ അംബാസിഡര്‍ കാറുകള്‍ക്ക് 60 വര്‍ഷത്തോളം ഇന്ത്യന്‍ നിരത്തുകളിലെ നിറസാനിധ്യമാകാന്‍ കഴിഞ്ഞു.

വിദേശ കാറുകളുടെ കടന്നു വരവും പുത്തന്‍ സാങ്കേതിക വിദ്യകളും അംബാസിഡറിന്റെ പ്രതാപം നഷ്ടപ്പെടുത്തി.

2014 മെയ് മാസത്തിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് അംബാസിഡര്‍ കാറുകളുടെ നിര്‍മാണം നിര്‍ത്തിയത്. വില്‍പന വന്‍തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് നഷ്ടം സഹിച്ച് മുന്നോട്ടുപോകാന്‍ കഴിയാതെവന്ന സാഹചര്യത്തില്‍ പ്ലാന്റുകള്‍ അടച്ചിടുകയായിരുന്നു.

Top