ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്, പ്രത്യയശാസ്ത്രപരമായി ഭാരതീയര്‍ ഹിന്ദുക്കളാണ്; മോഹന്‍ ഭാഗവത്

mohan-bhagawath

നാഗ്പുര്‍: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭാഗവത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്, ഹിന്ദു എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ‘ദൈനിക് തരുണ്‍ ഭാരത്’ ദിനപത്രം നടത്തുന്ന ശ്രീ നര്‍കേസരി പ്രകാശന്‍ ലിമിറ്റഡിന്റെ പുതിയ കെട്ടിടമായ ‘മധുകര്‍ ഭവന്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി.

ഹിന്ദുസ്ഥാന്‍ ഒരു ‘ഹിന്ദു രാഷ്ട്ര’മാണ്, ഇത് ഒരു വസ്തുതയാണ്. പ്രത്യയശാസ്ത്രപരമായി, എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്, ഹിന്ദുക്കള്‍ എന്നാല്‍ എല്ലാ ഭാരതീയരും. ഇന്ന് ഭാരതത്തില്‍ ഉള്ളവരെല്ലാം ഹിന്ദു സംസ്‌കാരവുമായും ഹിന്ദു പൂര്‍വ്വികരുമായും ഹിന്ദു ഭൂമിയുമായും ബന്ധപ്പെട്ടവരാണ്, ഇവയല്ലാതെ മറ്റൊന്നുമല്ല. ചിലര്‍ക്ക് ഇത് മനസ്സിലായിട്ടുണ്ട്, ചിലര്‍ക്ക് അവരുടെ ശീലങ്ങളും സ്വാര്‍ത്ഥതയും കാരണം മനസ്സിലാക്കാന്‍ കഴിയില്ല, ചില ആളുകള്‍ക്ക് ഇത് മറന്നുപോയി മോഹന്‍ ഭാഗവത് പറഞ്ഞു. നമ്മുടെ പ്രത്യയശാസ്ത്രത്തിന് ബദലില്ലെന്നും ഭഗവത് പറഞ്ഞു. ന്യായവും വസ്തുതകളെ അടിസ്ഥാനമാക്കിയും, സ്വന്തം പ്രത്യയശാസ്ത്രം അതേപടി നിലനിറുത്തിക്കൊണ്ട് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതായിരിക്കണം മാധ്യമ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top