മമത ശൂര്‍പ്പണഖ; പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് ബിജെപി എംഎല്‍എ

surendra

ബലിയ: പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഈ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മമത ബാനര്‍ജി ശൂര്‍പ്പണഖയെ പോലെയാണ്. തെരുവുകളില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നുവെന്നും ഇതിനെതിരെ മമത യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീര്‍ പോലെയാണ് പശ്ചിമബംഗാളെന്നും സിംഗ് പറഞ്ഞു

Top