റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് മ്യാന്‍മര്‍ സൈന്യം

യംഗൂണ്‍: റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മ്യാന്‍മര്‍ സൈന്യം.

റോഹിങ്ക്യന്‍ പ്രശ്‌നം രൂക്ഷമായ രാഖിന്‍ മേഖലയിലാണ് 28 ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈന്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ആഗസ്റ്റ് 25 ന് റോഹിങ്ക്യന്‍ ഭീകരര്‍ രാഖിന്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തിനിടയില്‍ നടത്തിയ കൂട്ടക്കൊലയാണിതെന്ന് സംശയിക്കപ്പെടുന്നു.

ഇരുപത് സ്ത്രീകളുടേയും ആറു കുട്ടികളുടേയും രണ്ട് പുരുഷന്മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മ്യാന്മര്‍ സര്‍ക്കാരും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

അറഖാൻ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി എന്ന പേരിലുള്ള ഭീകരവാദ സംഘടനയാണ് ആക്രമണം നടത്തിയത്. അതിനു ശേഷം സൈന്യവും റോഹിങ്ക്യകളുമായി സംഘര്‍ഷം നടന്നിരുന്നു.

ആഗസ്റ്റ് 25 ന് റോഹിങ്ക്യ ഭീകരവാദികള്‍ തങ്ങളുടെ ഗ്രാമം ആക്രമിച്ചതായും നിരവധി പേരെ വകവരുത്തിയതായും സ്ത്രീകളേയും കുട്ടികളേയും കടത്തിക്കൊണ്ട് പോയതായും പ്രദേശത്തെ ഹിന്ദുക്കള്‍ പറഞ്ഞതായു എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top